ആസ്തി വിവരങ്ങള്‍
കോരുത്തോട് ഗ്രാമപഞ്ചായത്ത്
ആസ്തി രജിസ്റ്റർ ഒറ്റനോട്ടത്തിൽ
കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പൊതുആസ്തികളുടെ വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് ജിഐഎസ് (GIS) സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ സമഗ്രമായ രേഖയാണ് ആസ്തി രജിസ്റ്റർ കാലികമാക്കൽ റിപ്പോർട്ട് (2023–24). പഞ്ചായത്തിലെ റോഡുകൾ, പൊതുകെട്ടിടങ്ങൾ, കിണറുകൾ, കുളങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, പാലങ്ങൾ, കൾവർട്ടുകൾ, സംരക്ഷണഭിത്തികൾ, പൊതുഭൂമികൾ തുടങ്ങിയ ആസ്തികളുടെ നിലവിലെ അവസ്ഥയും അടിസ്ഥാന വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓരോ വാർഡിലുമുള്ള റോഡുകളുടെ എണ്ണം, നീളം, നിർമ്മാണ നിലവാരം, പൊതുകെട്ടിടങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ, കുളങ്ങൾ, കിണറുകൾ, പാലങ്ങൾ, കൾവർട്ടുകൾ എന്നിവയുടെ വിവരങ്ങളും വാർഡ് അടിസ്ഥാനത്തിലുള്ള സംഗ്രഹ റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ 2025-ലെ വാർഡ് പുനർവിഭജനത്തിന് മുമ്പുള്ള വാർഡ് അതിർത്തികളും ഭരണപരമായ ക്രമീകരണങ്ങളും അടിസ്ഥാനമാക്കിയുള്ളവയാണ്. നിലവിലെ വാർഡ് വിഭജനവുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.