2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
മീഡിയ സെന്‍റ‍ര്‍

← മാധ്യമ കേന്ദ്രത്തിലേക്ക് മടങ്ങുക 

28 സെപ്റ്റംബർ 2026

ഓപ്പറേഷൻ തൂഫാൻ 2.0

ജനകീയ ലഹരിവിരുദ്ധ പ്രചാരണ പരിപാടി

പരിപാടിയുടെ വിശദാംശങ്ങൾ

യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുകയും ലഹരിവിരുദ്ധ ബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ലൈവ് വീഡിയോ പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടം ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും, കുടുംബവും വിദ്യാലയവും സമൂഹവും ഭരണകൂടവും നിയമപാലകരും ഒരുമിച്ച് അണിനിരക്കേണ്ട സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശവും പരിപാടി ഉയർത്തിപ്പിടിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. എൻ. പീതാംബരൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രവർത്തകർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനൊപ്പം ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള കൂട്ടായ പ്രതിജ്ഞയ്ക്കും പരിപാടി വേദിയായി. ഓരോ കുടുംബത്തിലും ഓരോ വിദ്യാലയത്തിലും ഓരോ പൊതുസമൂഹ ഇടങ്ങളിലും ലഹരിക്കെതിരായ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രചാരണ പരിപാടികൾക്കും ഇതിലൂടെ തുടക്കം കുറിച്ചു. “ലഹരിക്ക് ഇല്ലെന്ന് പറയാം; നമ്മുടെ നാളെയെ സംരക്ഷിക്കാം.”

ഫോട്ടോഗ്രാഫുകൾ

ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 1
ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 2
ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 3
ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 4
ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 5
ഓപ്പറേഷൻ ടൂഫാൻ 2.0 - ചിത്രം 6

വീഡിയോകൾ

ഫ്ലാഗ് ഉയര്‍ത്തല്‍
പ്രതിജ്ഞ ചൊല്ലല്‍
കോരുത്തോട് ഗ്രാമപഞ്ചായത്ത്

മാധ്യമ കേന്ദ്രം

കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഫോട്ടോ, വീഡിയോ രേഖകളുടെ ശേഖരം.

ഓപ്പറേഷൻ ടൂഫാൻ 2.0
28.09.2026

ഓപ്പറേഷൻ തൂഫാൻ 2.0

ജനകീയ ലഹരിവിരുദ്ധ പ്രചാരണ പരിപാടി

പരിപാടിയുടെ വിശദാംശങ്ങൾ

ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനകീയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ദൃശ്യരേഖകളാണ് ഈ മീഡിയ സെന്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഉയർത്തൽ, പ്രതി‍ജ്ഞ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

വിശദാംശങ്ങൾ കാണുക →